കേരളം

മലയത്ത് അപ്പുണ്ണിക്കും അനൂജ അകത്തൂട്ടിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മലയത്ത് അപ്പുണ്ണിയ്ക്കാണ് പുരസ്‌കാരം. ബാലസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ശിശുദിനമായ നവംബര്‍ 14ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം മലയാളത്തില്‍ അനൂജ അകത്തൂട്ടിന്റെ 'അമ്മ ഉറങ്ങുന്നില്ലൂ എന്ന കവിതാ പുരസ്‌കാരത്തിനാണ്. 50000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

യുഎ ഖാദര്‍, ഡോ. കെഎസ് രവി കുമാര്‍, ഇളവൂര്‍ ശ്രീകുമാര്‍ എന്നിവരായിരുന്നു ബാലസാഹിത്യപുരസ്‌കാര ജൂറി അംഗങ്ങള്‍. ഡോ. ഗീത പുതുശ്ശേരി, ഡോ. പിഎസ് രാധാകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു യുവപുരസ്‌കാരത്തിന്റെ ജൂറി അംഗങ്ങള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി