കേരളം

വിതുര പെൺവാണിഭ കേസിലെ മുഖ്യ പ്രതി പിടിയിൽ; ഇടപാടുകൾ തുടരുന്നതായി ക്രൈംബ്രാഞ്ച് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

1996ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്തതിനെ തുടര്‍ന്ന് അന്ന് ഒളിവില്‍ പോയ സുരേഷ് 18 വര്‍ഷത്തിന് ശേഷം 2014-ല്‍ കോടതിയില്‍ കീഴടങ്ങി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ സുരേഷ് വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. രണ്ട് മാസം മുമ്പ് കേസിന്‍റെ വിചാരണ വേളയിൽ ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന്, വീണ്ടും ഒളിവിൽ പോകുകയായിരുന്നു. എസ്പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള എറണാകുളം ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ ഹൈദരാബാദില്‍ വെച്ച് പിടികൂടിയത്.

അതേസമയം സുരേഷ് ഇപ്പോഴും വൻകിട പെൺവാണിഭം നടത്തുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സുരേഷിന് മുംബൈ, ഹൈദരബാദ് എന്നിവിടങ്ങളിൽ വീടുകളുണ്ടെന്നും ഇപ്പോഴും ഇടപാടുകൾ നടത്തുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

പ്രതിയുടെ മൊബൈൽ ഫോണിന്‍റെ ടവർ പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് ഹൈദരാബാദിൽ നിന്നും ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരെയുള്ള കേസ്. വിതുര സ്വദേശിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ഇരുപ്പത്തിയൊന്ന് കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'