കേരളം

കടന്നൽ കുത്തേറ്റു മരണപ്പെട്ടാലും നഷ്ടപരിഹാരം; ആശ്രിതർക്ക്  2,00,000 രൂപ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടന്നൽ കുത്തേറ്റു മരണപ്പെട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് വനമന്ത്രി കെ രാജു. കടന്നൽ /തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയിൽ ഉൾപ്പെടുന്നവ അല്ലാത്തതിനാൽ അവയുടെ കുത്തേറ്റു മരണപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമായിരുന്നില്ല. എന്നാൽ ഇനിമുതൽ വനത്തിനു പുറത്ത് വച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക(2,00,000 രൂപ) കടന്നൽകുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് വനമന്ത്രി അറിയിച്ചു. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ അദ്ദേ​ഹം ഇത് വ്യക്തമാക്കി.

കെ രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കടന്നൽ കുത്തേറ്റു മരണപ്പെട്ടാലും നഷ്ട പരിഹാരം നൽകും. 
വനത്തിനു പുറത്ത് വച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക(200000 രൂപ) കടന്നൽകുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യും.
കടന്നൽ /തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയിൽ പെടുന്നവ അല്ലാത്തതിനാൽ അവയുടെ കുത്തേറ്റു മരണപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമായിരുന്നില്ല. നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ സർവീസിലെ സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥ മാറ്റി രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം മതി എന്നും ഭേദഗതി ചെയ്യും. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് ചികിത്സാ കാലയളവിൽ ഓരോ ദിവസവും 200 രൂപ വീതം സമാശ്വാസ തുകയും നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി