കേരളം

കൊട്ടാരക്കരയിലെ അപകടത്തിന് കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി. വാഹനങ്ങള്‍ ഓടിച്ചവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് തിങ്കളാള്ച ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും.

വാഹനങ്ങളുടെ വേഗത, ദൂരെ നിന്നുള്ള കാഴ്ചകുറവ്, വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ശ്രദ്ധകുറവ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പ്രത്യേക സംഘം അപകടസ്ഥലത്ത് എത്തി പരിശോധന തുടങ്ങി. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും പരിശോധിച്ചു. സമീപവാസികളില്‍ നിന്നും മൊഴി എടുത്തു. 

വാഹനങ്ങള്‍ ഓടിച്ചവരുടെ ഭാഗത്ത് ശ്രദ്ധകുറവ് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഇത് ശരിവയ്ക്കുന്നു. എംസി റോഡില്‍ വയക്കല്‍ ഭാഗത്ത് അമിതവേഗത കാരണം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ സുഖം പ്രാപിച്ച് വരികയാണ്.

അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം