കേരളം

ലീഗ് നേതൃത്വം കണ്ണുരുട്ടി ; മലപ്പുറം ജില്ലാ വിഭജന പ്രമേയത്തില്‍ നിന്നും ഖാദര്‍ പിന്മാറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തില്‍ നിന്നും  മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ പിന്മാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി വേങ്ങര എംഎല്‍എയായ ഖാദര്‍ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ വിവരം അറിഞ്ഞ ലീഗ് നേതൃത്വം ഖാദറിനെ പ്രമേയ അവതരണത്തില്‍ നിന്നും വിലക്കി. യുഡിഎഫ് നയപരമായ തീരുമാനം എടുത്തശേഷം മാത്രമേ പ്രമേയവുമായി മുന്നോട്ടുപോകാവൂ എന്നായിരുന്നു ലീഗ് നേതൃത്വം നല്‍കിയ നിര്‍ദേശം. 

ഇതോടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയാവതരണ നീക്കത്തില്‍ നിന്നും കെ എന്‍എ ഖാദര്‍ പിന്മാറുകയായിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചപ്പോഴും ഖാദര്‍ നിയമസഭയില്‍ ഉണ്ടായിരുന്നില്ല. മലപ്പുറം ജില്ലയുടെ വികസനം മുന്‍നിര്‍ത്തി, ജില്ല വിഭജിക്കണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും