കേരളം

വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചു, കാമുകന്റെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടി; മലപ്പുറം സ്വദേശി അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പതിനേഴുകാരിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. മാറഞ്ചേരി സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്. 

പെൺകുട്ടി ഷഫീഖിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.  

പെൺകുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം ചെയ്യാം എന്ന് ഉറപ്പുനൽകി ഷഫീഖ് പെൺകുട്ടിയെ വീട്ടിലും പല ലോഡ്ജുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു. ഇതിനിടയിൽ അശ്ലീല ചിത്രങ്ങൾ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഷഫീഖ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പെൺകുട്ടി രം​ഗത്തെത്തിയത്. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഷഫീഖ് പെൺകുട്ടിയെ തടയാൻ ശ്രമിച്ചത്. ഇതോടെ ഷഫീഖിന്‍റെ വീട്ടിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. 

പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഷെഫീഖിനെ പൊന്നാനി കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം