കേരളം

ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം; പണം പിന്‍വലിക്കാത്തവര്‍ക്ക് പ്രത്യേക പലിശ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രമെന്ന് ഉത്തരവ്. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ഇടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണിത്. 

മാസം ശമ്പളഇനത്തില്‍ സര്‍ക്കാര്‍ നലകുന്ന 2500 കോടിരൂപയില്‍ ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്പളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും. ഓണ്‍ലൈനിലൂടെ ഈ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാം.

ഇതുവരെ സെക്രട്ടേറിയറ്റിലെ ധനം, പൊതുഭരണം വകുപ്പുകളിലും ട്രഷറി വകുപ്പിലുമാണ് ഇതു നടപ്പാക്കിയിരുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ട്രഷറി വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ ശമ്പളം സ്വീകരിക്കാമായിരുന്നു.

രണ്ടുഘട്ടമായാണ് ശമ്പളവിതരണം പൂര്‍ണമായും ട്രഷറിയിലേക്കു മാറ്റുന്നത്. ആദ്യഘട്ടത്തില്‍ 35 വകുപ്പുകളിലെ ജൂണിലെ ശമ്പളം ട്രഷറി വഴിയാക്കും. ജൂലായ് മുതല്‍ ശേഷിക്കുന്ന എല്ലാ വകുപ്പുകളിലേതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍