കേരളം

'കുട്ടിയെ കളിപ്പിക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി'; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് മൂന്നാര്‍ സിഐ വി എ സുനിലിന്റെ നേതൃത്വത്തില്‍ എസ് ഐ ശ്യാംകുമാര്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനല്‍ക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാന്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ദിനേജ് വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. മാതാവിന്റെ പരാതിയിലാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍