കേരളം

പാലാരിവട്ടം മേല്‍പ്പാലം വേണ്ടിവന്നാല്‍ പൊളിക്കും: ജി സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിര്‍മാണത്തിലെ ക്രമക്കേട് മൂലം ഉപയോഗശൂന്യമായ പാലാരിവട്ടം മേല്‍പ്പാലം വേണമെങ്കില്‍ പൊളിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പരിശോധനകളും അന്വേഷണങ്ങളും നടക്കുന്നു. റിപ്പോര്‍ട്ട് കിട്ടുന്നതിന് അനുസരിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അടിത്തറ നിലനിര്‍ത്തി പുതിയത് നിര്‍മിക്കാനാണ് ശുപാര്‍ശയെങ്കില്‍ അങ്ങനെ ചെയ്യും. നിര്‍മാണത്തിലിരിക്കുന്ന നാനൂറോളം പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുമ്പോള്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. 

രണ്ടും മൂന്നും പ്രവൃത്തികളുടെ കരാറെടുത്തിട്ട് ഒരു വര്‍ക്ക് പോലും തുടങ്ങാത്ത സാഹചര്യമുണ്ട്. ഒരു പ്രവൃത്തി ചെയ്തുതീര്‍ക്കാന്‍ ആവശ്യമായ തുകയെക്കാള്‍ കുറഞ്ഞ തുക കാണിച്ച് കരാറെടുക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. ഇതെല്ലാം നിര്‍മ്മാണത്തിന്റെ നിലവാരത്തെ ബാധിക്കും. നിലവിലെ ചില നടപടികള്‍ കാരണം ടെന്‍ഡര്‍ ജോലികള്‍ നീണ്ടുപോകുന്ന സ്ഥിതിയുമുണ്ട്. ഇതിനെല്ലാം മാറ്റം വരുത്താനാണ് ആലോചിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി