കേരളം

ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ല; പിണറായി മനുഷ്യനെ കൊന്ന് തലച്ചോറ് വില്‍പ്പനയ്ക്ക് വച്ചെന്ന് പറഞ്ഞ കാര്‍ട്ടൂണിനാണ് കഴിഞ്ഞതവണ അവാര്‍ഡ് നല്‍കിയത്: എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഒരുവിഭാഗത്തെ ഇളക്കിവിട്ട് സര്‍ക്കാരിന് എതിരെ ആഞ്ഞടിക്കാന്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു എന്ന് സാസംകാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. പ്രശ്‌നം വേറൊതു തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അത് നടന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ല. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്കില്ലെങ്കിലും മറ്റു പലര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആവിഷ്‌കാര സ്വാതന്ത്ര്യം പരിപൂര്‍ണമായി അംഗീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റ്. ഒരു നിയന്ത്രണവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കല്‍പ്പിച്ചിട്ടില്ല. കടക്കുപുറത്ത് എന്ന കാര്‍ട്ടൂണിനാണ് കഴിഞ്ഞ അവാര്‍ഡ് നല്‍കിയത്. മനുഷ്യനെ കൊന്ന് തലച്ചോറ് വില്‍പ്പനയ്ക്ക് വച്ച രണ്ടു നേതാക്കളാണ് പിണറായിയും കോടിയേരിയും എന്ന് ചിത്രീകരിക്കുന്ന കാര്‍ട്ടൂണാണത്. ആ കാര്‍ട്ടൂണിന് വരെ പുരസ്‌കാരം കൊടുത്ത സര്‍ക്കാരാണിത്. 

ആര്‍ക്കെതിരായിട്ടാണോ ഈ വിധത്തില്‍ ചിത്രീകരിച്ചത്, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആരോഗ്യകരമായ ഉള്ളടക്കം ഉള്‍ക്കൊണ്ടുതന്നെ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഒരു അസംതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന് അസഹിഷ്ണുതയുണ്ടെന്ന് ധരിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍