കേരളം

എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന് ; 26 വരെ ഫീസ് അടയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന്. https://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഇന്ന് രാത്രി എട്ടിന് പ്രസിദ്ധീകരിക്കും. 

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അയക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്‌റ്റോഫീസ്, ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയോ അടയ്ക്കണം. 

ഇതിന് 21 മുതല്‍ 26 ന് ഉച്ചയ്ക്ക് മൂന്നുമണി വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമില്‍ നിന്നുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ ലഭ്യമാകില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍