കേരളം

മാ​താ​പി​താ​ക്ക​ൾ ശ​കാ​രി​ച്ചു; പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി സ്‌​കൂ​ൾ വ​ള​പ്പിൽ തൂ​ങ്ങി​മ​രി​ച്ചു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മാ​താ​പി​താ​ക്ക​ൾ ശ​കാ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത്​ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി സ്‌​കൂ​ൾ വ​ള​പ്പിൽ തൂ​ങ്ങി​മ​രി​ച്ചു. ഇന്നലെ രാവിലെയാണ് സ്‌​കൂ​ൾ വ​ള​പ്പി​ലെ നെ​ല്ലി​മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാല ഉ​ഴ​വൂ​ർ സ്വ​ദേ​ശി​യാ​യ 16കാ​രനാണ് മരിച്ചത്. 

പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​തെ കൂ​ട്ടു​കൂ​ടി ന​ടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിനാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വു​മാ​യി വി​ദ്യാ​ർ​ഥി വാ​ക്കു​ത​ർ​ക്ക​മുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഇതോടെ പാ​ലാ​യി​ലെ അ​മ്മ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്നെ​ന്ന് പ​റഞ്ഞ് ബു​ധ​നാ​ഴ്ച രാ​ത്രിയോടെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. 

വീ​ട്ടി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള ഇ​ട​ക്കോ​ലി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വളപ്പിലാണ് ആത്മഹത്യ ചെയ്തത്. 16കാ​ര​ൻ പ​ത്താം ക്ലാ​സു​വ​രെ ഇ​വി​ടെ​യാ​ണ് പ​ഠി​ച്ച​ത്. രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് മൃതദേഹം ആദ്യം കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി