കേരളം

ശബരിമല ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണം: കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇക്കാര്യം താന്‍ ഉന്നയിച്ചിരുന്നെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്നെങ്കില്‍ അതു നല്ല കാര്യമാണ്. കേന്ദ്ര സര്‍ക്കാരാണ് അതു ചെയ്യേണ്ടത്. കേന്ദ്രം അങ്ങനെ നിയമം കൊണ്ടുവരുമെങ്കില്‍ സ്വാഗതാര്‍ഹമാണെന്ന് കടകംപള്ളി പറഞ്ഞു. നിയമ നിര്‍മാണത്തിനു സമയമെടുക്കുമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. വിശ്വാസികളെ തെരുവില്‍ ഇറക്കരുതെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിന്റെ ഗതി എന്താവും എ്ന്ന കാര്യത്തില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു. താന്‍ ഇങ്ങനെയൊരു ബില്‍ കൊണ്ടുവന്നു എന്നു പറയാനായിരിക്കാം അേേദ്ദഹം ശ്രമിക്കുന്നത്. അതുകൊണ്ടു കാര്യമില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു