കേരളം

കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും ജയില്‍ മാറ്റം; കര്‍ശന നടപടികളുമായി ആഭ്യന്തരവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ ജയില്‍ മാറ്റുമെന്ന് ഡിജിപി ഋഷിരാജ് സിങ്. പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി.

തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തെ ജയിലുകളില്‍ എല്ലാ ആഴ്ചകളിലും റെയ്ഡ് നടത്തും. കൊടി സുനിയുടെ സെല്ലില്‍ നിന്ന് സിം ഇല്ലാത്ത ഫോണ്‍ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു. 

ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. വിയ്യൂര്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഷാഫിയുടെ കൈയ്യില്‍ നിന്നും രണ്ട് സ്മാര്‍ട്‌ഫോണുകള്‍ പിടിച്ചത്. വിയ്യൂരില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മുന്‍പും ഷാഫിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. 2017 ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോടും ജയിലില്‍ കഴിയുമ്പോഴാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി