കേരളം

കോവളത്ത്  20 കോടിയുടെ ലഹരി വേട്ട; കഞ്ചാവും ഹാഷിഷ് ഓയിലും ചരസും കടത്താന്‍ ശ്രമം; പ്രതി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസിന്റെ നേതൃത്വത്തില്‍ 20 കോടിയുടെ ലഹരിവേട്ട. കോവളത്ത് കാറില്‍ ലഹരിമരുന്ന് കടത്താനുളള ശ്രമമാണ് എക്‌സൈസ് തടഞ്ഞത്. 

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജുകുട്ടിയെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്നത് ജോര്‍ജുകുട്ടിയായിരുന്നു. കഞ്ചാവ്, ഹാഷിഷ് ഓയില്‍, ചരസ് എന്നിവയാണ് പിടികൂടിയത്. ഇതിന് 20 കോടി രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എക്‌സൈസ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോവളത്ത് ലഹരിമരുന്ന് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു