കേരളം

'ആസാദി സേ ആസാദി,എനിക്ക് വേണം ആസാദി!'; മുദ്രാവാക്യം തെറ്റായി വിളിച്ച് പ്രകടനം നടത്തി എംഎസ്എഫ്, 'എന്തോന്നെടേയ് ഇത്' എന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്ത് സജീവമായി ഉയര്‍ന്നുവന്ന മുദ്രാവാക്യമാണ് 'ആസാദി'. ഈ മുദ്രാവാക്യം എല്ലാ കലാലയങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേക താളം കൊണ്ടും രാഷ്ട്രീയ നിലപാടുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ഈ മുദ്രാവാക്യം തെറ്റായി വിളിച്ച മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫിന്റെ പ്രകടന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

'എനിക്കു വേണം ആസാദി, ആസാദി സേ ആസാദി' എന്ന് തെറ്റായി വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ വീഡിയോയാണ് ട്രോളുകളേറ്റുവാങ്ങുന്നത്. 

ആസാദി എന്നുപറഞ്ഞാല്‍ തിന്നാനുള്ള എന്തോ സാധാനം ആണെന്നാണ് എംഎസ്എഫ് കരുതിയിരിക്കുന്നതാണെന്നാണ് പരിഹാസം. ആസാദി സേ ആസാദി എന്നുപറഞ്ഞ് എംഎസ്എഫിന്റെ പതാക പാറിച്ചു പ്രകടനം നടത്തുന്ന പ്രവര്‍ത്തകരെ ഈ വീഡിയോയില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി