കേരളം

കസ്റ്റഡിയിൽ പ്രതിക്ക് മർദനം, നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ; എസ്ഐ അടക്കം മൂന്നുപേരെ സ്ഥലംമാറ്റി 

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: കസ്റ്റഡിയിൽ എടുത്ത പ്രതിക്ക് മൂന്നാർ പൊലീസ് സ്റ്റേഷനിൽ മർദനം. ക്രിമിനൽ കേസ് പ്രതി സതീശന് മർദനത്തിൽ നട്ടെല്ലിന് പരിക്കേറ്റു. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. മൂന്നാർ എസ്ഐ, എഎസ്ഐ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇടുക്കി പൊലീസ് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി