കേരളം

ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: ജാമ്യാപേക്ഷയില്‍ വിധി ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്നറിയാം. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടേമുക്കാലിനാണ് കേസ് കോടതി പരിഗണിക്കുക. മുംബൈ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ അന്വേഷിച്ച് കേരളത്തിലെത്തിയ മുംബൈ പൊലീസ് സംഘം തിരിച്ച് മുംബൈലെത്തി.  

തിരച്ചില്‍ നടത്തിയ കേന്ദ്രങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം കൈമാറി. തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ മുംബൈ പൊലീസ് ഏതാനും ദിവസം മുന്‍പ് ആരംഭിച്ചെങ്കിലും ബിനോയിയുടെ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതിനാല്‍ നടപടിയുണ്ടാകാതിരിക്കുകയായിരുന്നു. 

യുവതിയുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേര്‍ത്തു തന്റെ പേരുപരിഷ്‌കരിക്കുകയും ചെയ്തിരുന്നു. 

ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുംബൈയില്‍ പത്രപരസ്യവും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചശേഷമാണു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ പാസ്‌പോര്‍ട് കണ്ടുകെട്ടുകയും ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. അതേസമയം പാസ്‌പോര്‍ട്ടില്‍ തന്റെ പേരു തെറ്റായി ചേര്‍ത്തതാണെന്നു ബിനോയ് പരാതി നല്‍കിയിട്ടുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ