കേരളം

ബാലഭാസ്‌കറിന്റെ അപകടമരണം : രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം ; പൊലീസിന് ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്വര്‍ണ്ണക്കടത്തുകേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 

സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍മാരും അടുത്ത സുഹൃത്തുക്കളുമായ പ്രകാശന്‍ തമ്പിയും വിഷ്ണുവും അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയത്. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കി ബാലഭാസ്‌കറിന്റെ അച്ഛനും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 

ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. അപകടസമയത്ത് ബാലഭാസ്‌കറാണോ, ഡ്രൈവര്‍ അര്‍ജുനാണോ വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി