കേരളം

മദ്യലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; മദ്യക്കുപ്പിക്ക്‌ പൊലീസ് കാവല്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; മദ്യവുമായി പൊവുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇടുക്കി നാടുകാണിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടുക്കി വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയില്‍ ഹുസൈനാണ് മരിച്ചത്.

കുളമാവിന് സമീപം ഇയ്യനാട് ബിവറേജസിലേക്ക് മദ്യലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഇപ്പോള്‍ മദ്യകുപ്പികള്‍ക്ക് പൊലീസ് കാവല്‍ നില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ