കേരളം

'വിവാദ അയ്യപ്പബോര്‍ഡ്'; കേരളവര്‍മ്മയിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് ബോര്‍ഡ് വച്ചെന്ന പരാതിയില്‍  തൃശ്ശൂര്‍ കേരള വര്‍മ്മ കൊളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തൃശ്ശൂര്‍ സിജെഎം കോടതിയാണ് കേസെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. 

എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണര്‍, തൃശ്ശൂര്‍ വെസ്റ്റ്  സിഐ എന്നിവര്‍ക്കെല്ലാം  പരാതി നല്‍കിയിട്ടും കേസ് എടുത്തില്ലെന്ന്  ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസന്‍ മുബാറക്, കൊളേജ്‌ യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആര്‍ നന്ദന, യൂണിയന്‍ ചെയര്‍മാന്‍ വിഎസ് കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് കേസ് എടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു