കേരളം

പാലും മുട്ടയും മാത്രമല്ല, കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണത്തിനൊപ്പം പഴങ്ങളും; രാജ്യത്തിന് മാതൃക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും നല്‍കും.  ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്  സമര്‍പ്പിച്ചു. സര്‍ക്കാര്‍  തീരുമാനം ഉടന്‍ ഉണ്ടാകും. ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും കുട്ടികള്‍ക്കു നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാകും കേരളം.

ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി. ഓരോ വിദ്യാര്‍ഥിക്കും ആഴ്ചയില്‍ രണ്ട് ദിവസമായി 10 രൂപയുടെ പഴം നല്‍കും. വാഴപ്പഴം, മാങ്ങ, പേരയ്ക്ക, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ് നല്‍കുക. വിഷരഹിത ഫലങ്ങള്‍ ഉറപ്പാക്കും. നിലവില്‍ ചോറിനൊപ്പം പയര്‍ വര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും