കേരളം

സന്ധ്യയ്ക്കും ശില്‍പയ്ക്കും പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സൂചന; ജയില്‍ ചാടിയ വനിതാ തടവുകാരെ കണ്ടെത്താനാകാതെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവുചാടിയ സന്ധ്യയ്ക്കും ശില്‍പയ്ക്കും പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതായി സൂചന. ഇവര്‍ എവിടെയാണെന്ന് വിവരമൊന്നും ലഭിച്ചില്ല. തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. 

ചൊവ്വാഴ്ച വൈകുന്നേരം ജയില്‍ വളപ്പിന് പിന്‍വശത്തെ മതില്‍ ചാടിക്കടന്നാണ് ഇവര്‍ രക്ഷപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. മണക്കാട് ജംങ്ഷനില്‍ നിന്ന് ഓട്ടോയില്‍ കയറിയ ഇവര്‍ രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങിവരാമെന്ന് പറഞ്ഞ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിപ്പോയ ഇവര്‍ പിന്നീട് മടങ്ങിവന്നില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. 

മെഡിക്കല്‍ കോളജ് പരിസരത്ത് താത്കാലിക ജീവനക്കാരിയായി സന്ധ്യ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. പണം സംഘടിപ്പിക്കാനാവും ഇവിടെയെത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ നിന്നും ചിലരെ ഫോണ്‍ ചെയ്തതായും സൂചനയുണ്ട്. ശില്‍പയ്ക്ക് തമിഴ്‌നാട്ടില്‍ സുഹൃത്തുക്കളുണ്ട്. അതാകും അയല്‍ സംസ്ഥാനത്തേക്ക് കടന്നേക്കാം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിലേക്ക് നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു