കേരളം

എംപാനലുകാര്‍ക്ക് തിരിച്ചടി, 2107 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചതിന്റെ പശ്ചാത്തലത്തില്‍ 2107 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി. മധ്യമേഖലയിലെ 257, വടക്കന്‍മേഖലയിലെ 371, തിരുവനന്തപുരം മേഖലയിലെ 1479 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്. 

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അനുസരിച്ച് താത്കാലികമായി, 180 ദിവസത്തില്‍ കൂടുതലായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുന്‍പ് പിരിച്ച് വിടേണ്ടിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനല്‍ ജീവനക്കാരെ ഒഴിവാക്കണം എന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. 

പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേക്ക് തിരിച്ചെടുക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്രയും പേരെ പിരിച്ചുവിടുന്നത് ബസ് സര്‍വീസുകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പിഎസ് സി ലിസ്റ്റിലുള്ളവരേക്കാള്‍ താത്കാലിക ജീവനക്കാര്‍ തുടരുന്നതിലാണ് കോര്‍പ്പറേഷന്റെ താത്പര്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു