കേരളം

ന​ഗരസഭയിൽ തുടരെ തുടരെ മോഷണങ്ങൾ; സ്ഥിരം സമിതി അധ്യക്ഷയുടെ ബാ​ഗിൽ നിന്ന് പണം അടിച്ചുമാറ്റി; നാല് കൗൺസിലർമാരെ ചോദ്യം ചെയ്ത് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: ന​ഗരസഭാ ഓഫീസിൽ സ്ഥിരം സമിതി അധ്യക്ഷയുടെ ബാ​ഗിൽ നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ നാല് കൗൺസിലർമാരെ പൊലീസ് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ചോ​ദ്യം ചെയ്യലിന് വിധേയരായത്. 

കഴിഞ്ഞ 20നാണ് സ്ഥിരം സമിതി ആധ്യക്ഷയുടെ ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളിലെ ബാ​ഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ നഷ്ടപ്പെട്ടത്. സംഭവ സമയം മുറിയിലെത്തിയവരുടെ വിവരങ്ങൾ സ്ഥിരം സമിതി അധ്യക്ഷയിൽ നിന്ന് ശേഖരിച്ച പൊലീസ്, കൗൺസിലർമാർ ഉൾപ്പെടെ ചിലരുടെ വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമായ നടപടികൾക്കും തയ്യാറാണെന്ന് കൗൺസിലർമാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. 

ഒരു വർഷത്തിനിടെ ന​ഗരസഭാ ഓഫീസിൽ അഞ്ചാമത്ത് സംഭവമാണിത്. ഒന്നര ലക്ഷത്തോളം രൂപയും സ്വർണ നാണയവും നഷ്ടപ്പെട്ടിരുന്നു. കൗൺസിലർമാരും ജീവനക്കാരും സന്ദർശകരുമെല്ലാം മോഷണത്തിനിരകളായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു