കേരളം

ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതം ; ട്രോളന്മാര്‍ ചരിത്രബോധം ഇല്ലാത്തവരെന്നും അബ്ദുള്ളക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതമെന്ന് എ പി അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി സ്‌നേഹപൂര്‍വം ഉപദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെ ആളാണ് താന്‍. 

ദേശീയ മുസ്ലിം പരാമര്‍ശം ബോധപൂര്‍വം ഉപയോഗിച്ച ആശയമാണ്. ട്രോളുകളിലൂടെ പരിഹസിക്കുന്നവര്‍ ചരിത്രബോധം ഇല്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

നരേന്ദ്രമോദിയുടെ വികസന നയത്തെ പുകഴ്ത്തി രംഗത്തെത്തിയതിനാണ് എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അബ്ദുള്ളക്കുട്ടി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

മോദിയുടെ വികസന കാഴ്ചപ്പാടിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ട അബ്ദുള്ളക്കുട്ടി, പിറ്റേദിവസം ബിജെപിയില്‍ ചേരുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്