കേരളം

മഴ വൈകിപ്പിക്കുന്നത് ‘വായു’; തിങ്കളാഴ്ചയോടെ ശക്തമാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിക്കാൻ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മുതലേ കനത്ത മഴയ്ക്കു സാധ്യതയുള്ളൂ എന്നാണ് പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. ജൂണിൽ ഇതുവരെ ലഭിച്ച മഴ ശരാശരിയിലും 35ശതമാനം കുറവാണ്.

കേരളത്തിൽ ഈയിടെയുണ്ടായ ‘വായു’ ചുഴലിക്കാറ്റാണു മഴ വൈകിപ്പിക്കുന്നതെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഇല്ലാതായി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാനും വൈകി. അടുത്തയാഴ്ചയോടെ ഈ ഘടകങ്ങളെല്ലാം ഒത്തുവരുമെന്നും അപ്പോൾ മഴ കനക്കുമെന്നുമാണു പ്രവചനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി