കേരളം

'രാജ്കുമാര്‍ കുഴപ്പക്കാരന്‍ ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി' ; പൊലീസ് മര്‍ദിച്ചുകൊന്ന രാജ്കുമാറിനെതിരെ മന്ത്രി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച രാജ്കുമാറിനെതിരെ വൈദ്യുതമന്ത്രി എം എം മണി. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദികള്‍. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയെന്ന് മന്ത്രി ആരോപിച്ചു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരം ഉണ്ടാക്കി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും മണി ആരോപിച്ചു. 

ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 12-ാം തീയതിയാണ് രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അനധികൃതമായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച രാജ്കുമാറിന്റെ അറസ്റ്റ് 16 നാണ് രേഖപ്പെടുത്തിയത്. ഗുരുതരമായി മര്‍ദനമേറ്റ രാജ്കുമാറിന് പൊലീസും ജയില്‍ അധികൃതരും ആവസ്യമായ വൈദ്യസഹായം നല്‍കിയിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം