പാലക്കാട്; ജയിച്ചാല്‍ മണ്ഡലത്തില്‍ തന്നെ കാണുമെന്ന് രമ്യ ഹരിദാസ് നാട്ടുകാരോട് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ച് കാണില്ല. ഇനി കാണാനിരിക്കുന്നതേയുള്ളുവെന്നാണ് രമ്യയുടെ ആരാധകര്‍ പറയുന്നത്.
ആലത്തൂരില്‍ നിന്ന് ചരിത്രവിജയം നേടിയ രമ്യ ഹരിദാസാണ് സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറ് നട്ടും വീണ്ടും ജനങ്ങളുടെ പ്രിയതാരമായത്.
ഞാറുനടുന്നതും ട്രാക്ടര്‍ ഓടിക്കുന്നതും എംപി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. എംപിയുടെ മണ്ണിനോടും മനുഷ്യരോടുമുള്ള ഈ സ്നേഹത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിനാളുകളാണ് കയ്യടിയുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
'പാട്ടുപാടിയും ട്രക്ക് ഓടിച്ചും ആലത്തൂരിന്റെ പ്രിയപ്പെട്ട എംപി, തൂണിലും തുരുമ്പിലും രമ്യയുണ്ട്. ആതാണ് ആലത്തൂരിന്റെ വിജയം, ഒരു പാര്‍ലിമെന്റ് മെബര്‍. ആണോ ട്രാക്ടര്‍ ഓടിക്കുന്നത് ഓരോരു പഞ്ചായത്ത് മെമ്പര്‍ മാരുടെ അഹങ്കാരം കാണുമ്പോളാണ് രമ്യയെ മനസ്സറിഞ്ഞ് അഭിനന്ദിക്കാന്‍ തോന്നുന്നത്, മുത്താണ് രമ്യ' എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെയുള്ള കമന്റുകള്‍.
തെരഞ്ഞടുപ്പില്‍ സിറ്റിംഗ് എംപിയായ പികെ ബിജുവിനെ ഒന്നരലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടത്തിയാണ് രമ്യ ഹരിദാസിന്റെ പാര്‍ലമെന്റിലേക്കുള്ള കന്നി ജയം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നറുക്ക് രമ്യയ്ക്ക് ലഭിച്ചത്. അടുക്കും ചിട്ടയുമായ പ്രവര്‍ത്തനത്തിനൊപ്പം ലാളിത്യമാര്‍ന്ന പെരുമാറ്റമാണ് ഇടതുകോട്ടയില്‍ രമ്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ