കേരളം

തിരുവനന്തപുരത്ത് കാനമോ, ദിവാകരനോ ? ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നുപേര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി. മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗവും എംഎല്‍എയുമായ സി ദിവാകരന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി ജി അനില്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്. 

രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന നേതൃയോഗം ഈ പേരുകള്‍ ചര്‍ച്ച ചെയ്യും. ഇതില്‍ കൂട്ടിചേര്‍ക്കലുകളോ ഒഴിവാക്കലോ സംസ്ഥാന നേതൃത്വം കൈക്കൊള്ളും. ആനിരാജ, ബിനോയ് വിശ്വം തുടങ്ങിയ പേരുകളും ഉയര്‍ന്നുവന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സ്ഥാനാര്‍ത്ഥികളായി ജില്ലാ കമ്മിറ്റികള്‍ മാര്‍ച്ച് ഒന്നിന് പട്ടിക നല്‍കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നത്. ജില്ലാ കമ്മിറ്റികള്‍ മൂന്നുപേര്‍ അടങ്ങുന്ന പട്ടിക നല്‍കാനാണ് നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍, പൊന്നാനി, വയനാട് എന്നീ മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി