കേരളം

പാകിസ്ഥാനുമായി ചര്‍ച്ച വേണമെന്നു പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണം: ടിപി സെന്‍കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നു പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. 'പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു  പറഞ്ഞ ചിലര്‍ കശ്മീരിന്റെ കാര്യം വന്നപ്പോള്‍ പറയുന്നത് പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു പോവണമെന്നാണ്. ഇങ്ങനെയുള്ളവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിച്ചാല്‍ ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കില്‍ ഇവരുടെ വെടി തീരും.- സെന്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മ പരിഷത്ത് നടത്തിയ 'ഹൈന്ദവം' അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍.

ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും 'സാംസ്‌കാരിക നായകര്‍' മിണ്ടിയില്ല. ഇവരെ വിളിക്കേണ്ടത്് 'സാംസ്‌കാരിക നായ്ക്കള്‍' എന്നാണെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി. യജമാനന്‍ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

വടകര മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശത്ത് ചില പാര്‍!ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാര്‍ട്ടി പത്രം മാത്രം വായിക്കാനും അവരുടെ ചാനല്‍ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട കുറേ ജനങ്ങളുണ്ട്. അവര്‍ക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി