കേരളം

ട്രെയിന്‍ വരുന്നുവെന്ന് ഗേറ്റ് കീപ്പര്‍ക്ക് സന്ദേശമെത്തിയില്ല, വാഹനങ്ങള്‍ ചീറിപ്പായുന്നത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ; ഒഴിവായത് വന്‍ ദുരന്തം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ കാരണം കൊല്ലത്ത് വന്‍ ദുരന്തം ഒഴിവായി. ഇരവി പുരത്തിന് സമീപം കൂട്ടിക്കടയിലാണ് സംഭവം. മയ്യനാട് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ ഇരവിപുരത്ത് എത്തുന്നതിന് മുമ്പായിരുന്നു റെയില്‍വേ ഗേറ്റ് തുറന്ന് കിടന്നത്.

ട്രെയിന്‍ വരുന്നത് കണ്ടിട്ടും വാഹനങ്ങള്‍ പാളം മുറിച്ച് കടക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് റെയില്‍വേ ഗേറ്റ് തുറന്ന് കിടക്കുന്നതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. വേഗത മുഴുവനായും കുറച്ച അദ്ദേഹം യഥാസമയം ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഗേറ്റ് കീപ്പറുടെ മുറിയിലേക്ക് ഓടിയതെത്തി അന്വേഷിച്ചപ്പോഴാണ് ട്രെയിന്‍ വന്ന് കിടക്കുന്നത് അദ്ദേഹും കാണുന്നത്. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ട്രെയിന്‍ വരുന്നതായുള്ള വിവരം തനിക്ക് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം. 

പിന്നീട് ഗേറ്റ് അടച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി