കേരളം

മകളെ മാസങ്ങളോളം പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട് കമ്പളക്കാട് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. രണ്ടാമത്തെ ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ വഴിയാണ് പൊലീസ് വിവരം അറിയുന്നത്. പ്രതിയെ കല്‍പറ്റ പോക്‌സോ കോടതി റിമാന്റ് ചെയ്തു.

രണ്ടാമത്തെ ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു പീഡനം. ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങള്‍ അധ്യാപികയോട് സൂചിപ്പിച്ചത്. ആദ്യഭാര്യയിലും പ്രതിക്ക് കുട്ടികളുണ്ട്. 2017 മുതല്‍ 2018 ഡിസംബര്‍ വരെ പലദിവസങ്ങളിലായി വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.

തുടര്‍ന്ന് സ്‌കൂള്‍  അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കമ്പളക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വിശദ മൊഴിയെടുത്തു. പോക്‌സോ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് പിതാവിനെ അറസ്റ്റ്  ചെയ്തു.കല്‍പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തില്‍ നിന്നും പൂര്‍ണമായും മുക്തയായിട്ടില്ല. നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്