കേരളം

ഇറച്ചിപാക്കറ്റ് ആക്‌സിലേറ്ററില്‍ ജാമായി; നിയന്ത്രണം വിട്ട് പാഞ്ഞ ബസ് രണ്ടു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു, നാലുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സീറ്റിനു പിന്നില്‍ ഡ്രൈവര്‍ സൂക്ഷിച്ച ഇറച്ചി പാക്കറ്റ് ആക്‌സിലേറ്ററിന്റെ മുകളില്‍ പതിച്ച് നിയന്ത്രണം വിട്ട ബസ് രണ്ട് ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. 

ഇന്നലെ രാവിലെ 8.45 നു കാഞ്ഞിരപ്പള്ളിഎരുമേലി റോഡില്‍ ഒന്നാം മൈലിനു സമീപമാണ് അപകടം. പാലായില്‍നിന്ന് എരുമേലിയിലേക്കു വന്ന ബസാണ് അപകടത്തിനിടയാക്കിയത്. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ച ഡേവിസ് ജോസഫ്(43), ഡേവിസ് ജെയിംസ്(25), ഇരുപത്തി ആറാം മൈല്‍ മേരി ക്യുന്‍സ് ആശുപത്രിയിലെ ജീവനക്കാരി മണിമല വെച്ചൂര്‍ നിഷ(37), ഭര്‍ത്താവ് സിറിയക് മാത്യു(43) എന്നിവര്‍ക്കാണു പരുക്കേറ്റത്. നിഷ, സിറിയക് എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ ഇരുപത്താറാംമൈലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

എരുമേലിയില്‍ ഒരാള്‍ക്കു കൊടുക്കാന്‍ ഏല്‍പ്പിച്ച  പത്തു കിലോയിലധികം വരുന്ന രണ്ട്  ഇറച്ചിക്കൂടുകള്‍ ഡ്രൈവര്‍ തന്റെ സീറ്റിന്റെ അടുത്താണു സൂക്ഷിച്ചത്.ഇരുപത്തിയാറാം മൈല്‍ ആശുപത്രി കഴിഞ്ഞപ്പോള്‍ ആക്‌സിലേറ്ററിന്റെ മുകളിലേക്ക് ഇറച്ചി കൂടുകളില്‍ ഒന്നു തെറിച്ചുവീണു. കാലുകൊണ്ടു കൂടു തള്ളി നീക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്‌സിലേറ്ററിന്റെ മുകളിലേക്കു കൂട് പൂര്‍ണമായും അമര്‍ന്നതോടെ ബസ് നിയന്ത്രണം വിട്ടു കുതിച്ചു. പരിഭ്രാന്തനായ ഡ്രൈവര്‍ കുനിഞ്ഞ് ഒരു കൈകൊണ്ടു കൂടു വലിച്ചുമാറ്റാന്‍ നോക്കിയതോടെ സ്റ്റീയറിങ് തെന്നി വണ്ടി പാളി എതിരേവന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?