കേരളം

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; ക്ഷേത്രങ്ങള്‍ തകര്‍ത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞടുപ്പെന്ന് സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരളത്തെ തകര്‍ത്തവര്‍ക്കെതിരെ, നാടിന്റെ സമഗ്രപുരോഗതിയെ ഇല്ലാതാക്കിയവര്‍ക്കെതിരെ, ഹൈന്ദവക്ഷേത്രങ്ങളെ തകര്‍ക്കത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താവും തെരഞ്ഞടുപ്പെന്നും ഇറാനി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി. 

രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍്ട്ടിയേയുള്ളു. അത് ബിജെപിയാണെന്ന് ജനങ്ങള്‍ക്കറിയാം. രാജ്യത്തെ സേവിക്കുയെന്ന ലക്ഷ്യം അതേപടി നടപ്പാക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. നാടിന്റെ സമഗ്രപുരോഗതിക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ  വികസന പ്രവര്‍ത്തനങ്ങളും സ്്മൃതി ഇറാനി വിശദീകരിച്ചു. 42 കോടി അസംഘടിത ജനങ്ങള്‍ക്കായി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് മോദി സര്‍്ക്കാര്‍ നടപ്പാക്കിയതെന്ന് സ്മൃതി പറഞ്ഞു. 

അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ അങ്ങനെയല്ല. ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.  എങ്ങനെയാണ് കോണ്‍ഗ്രസിന് സൈനികര്‍ക്കൊപ്പവും ജനങ്ങള്‍ക്കൊപ്പവും നില്‍ക്കാന്‍ കഴിയുക. കേരളത്തില്‍ അവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ കൊന്നത് ആരാണെന്ന് പറയാന്‍ പോലും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി