കേരളം

പരീക്ഷയെ പേടിയാണോ?, വിഷമിക്കേണ്ട ; സഹായവുമായി 'വീ ഹെൽപ്പ്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും വൻ മാനസിക സമ്മർദ്ദത്തിലാകുക പതിവാണ്. പരീക്ഷാപ്പേടി പലപ്പോഴും പരീക്ഷകളിലെ പ്രകടനത്തെ വരെ മോശമായി ബാധിക്കുകയും ചെയ്യുന്നു. പരീക്ഷാപ്പേടിയും മാനസിക സമ്മർദവും ലഘൂകരിക്കുക ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി വകുപ്പ് രം​ഗത്തെത്തുന്നു. 

 വിദ്യാർഥികളുടെ സമ്മർദം ലഘൂകരിക്കാൻ ‘വീ ഹെൽപ്പ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ഹയർ സെക്കൻഡറി വകുപ്പ് സജ്ജമാക്കി. പരീക്ഷയെ പേടിയുള്ളവർ, 1800 425 0230 എന്ന നമ്പറിലേക്ക് വിളിച്ചാൽമതി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ഫോണിൽ കൗൺസലിങ്ങും മാർഗനിർദേശങ്ങളും ലഭിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നല്കാനാണ് ഈ സഹായകേന്ദ്രം ഒരുക്കിയിട്ടുള്ളത്. 

ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അധ്യാപകരാണ് സഹായകേന്ദ്രത്തിലുണ്ടാവുക. പരീക്ഷ കഴിയുംവരെ സേവനം ലഭിക്കും. പരീക്ഷാ സമയത്തെ ആശങ്കയും പിരിമുറക്കവും എങ്ങനെ ഇല്ലാതാക്കാം, ശ്രദ്ധയോടെ പഠിക്കാനുള്ള വഴികൾ, ആഹാരരീതി തുടങ്ങിയവയെക്കുറിച്ചെല്ലാം ഇവിടെനിന്ന് നിർദേശങ്ങൾ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ