കേരളം

വേനല്‍ കനക്കുന്നു; പക്ഷിമൃഗാദികള്‍ക്കും വെള്ളം ലഭ്യമാക്കണം എന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മനുഷ്യര്‍ക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

ശുദ്ധ ജല ലഭ്യത ഉറപ്പാക്കണം. വരള്‍ച്ചയെ മറികടക്കുന്നതിനുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാ തലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണം എന്നും കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

വേനല്‍ ശക്തി പ്രാപിക്കുന്നതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുവാനുള്ള സാധ്യത മുന്നില്‍ കണ്ട് വനം വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തണം,ജലവിതരണം ഉറപ്പു വരുത്തുവാന്‍ ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേനയ്ക്ക് രൂപം നല്‍കണം എന്നീ നിര്‍ദേശങ്ങളും മുഖ്യമന്ത്രി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം