കേരളം

എല്ലാ വീട്ടിലും എൽഇഡി ബൾബുകൾ; പദ്ധതി രജിസ്ട്രേഷൻ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും വാങ്ങാനുള്ള ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. കെഎസ്ഇബിയുടെ വെബ്സൈറ്റ് വഴിയോ, സെക്ഷന്‍സ് ഓഫീസുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി തിരുവനന്തപുരത്ത് നിർവഹിച്ചു.

ആദ്യ ഘട്ടത്തില്‍ ഒന്‍പത് വോള്‍ട്ടിന്‍റെ ബള്‍ബുകളാകും വിതരണത്തിനെത്തിക്കുക. സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. 

കിഫ്ബി മുഖേന 750 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു എല്‍ഇഡി ബള്‍ബ് ഏകദേശം 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഗഡുക്കളായി വൈദ്യുതി ബില്ലിനൊപ്പം ഇടാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്