കേരളം

കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥിയുടെ മരണം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് കസ്റ്റഡിയിലായത്. 

കേസുമായി ബന്ധപ്പെട്ട പ്രധാനപ്രതിയാണ് കസ്റ്റഡിയിലായ സരസന്‍പിള്ള. ജയില്‍ വാര്‍ഡന്‍ വിനീത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുമ്പോള്‍ ഇയാളും കൂടെയുണ്ടായിരുന്നുവെന്നാണ് മൊഴി. ഈ മാസം പതിനാലിനായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഇയാള്‍  ഒളിവിലായിരുന്നു. അന്യസംസ്ഥാനങ്ങളിലുള്‍പ്പടെ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സരസന്‍പിള്ളയുടെ ഭാര്യയെ ഉള്‍പ്പടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചവറ സിഐ ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സരസന്‍പിള്ളയെ അറസ്റ്റ് ചെയ്തത്.  

ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് രഞ്ജിത് മരിച്ചത്. ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.അറസ്റ്റിലായതിന് പിന്നാലെ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്