കേരളം

കോഴവിവാദത്തില്‍ പുറത്താക്കിയ വിവി രാജേഷ് ബിജെപി സംസ്ഥാന പദവിയില്‍ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ വിവി രാജേഷിനെ ബിജെപി സംസ്ഥാനസമിതിയില്‍ തിരിച്ചെടുത്തു. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം. എന്നാല്‍ സംസ്ഥാന സമിതിയില്‍ തിരിച്ചെടുത്തെങ്കിലും പദവികള്‍ നല്‍കിയിട്ടില്ല. നേരത്തെ സംസ്ഥാന സെക്രട്ടറിയും വക്താവുമായിരുന്നു വിവി രാജേഷ്.

അന്നത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് നടപടി സ്വീകരിച്ചത്.മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണ് വിവി രാജേഷിനെതിരെ നടപടി. സംസ്ഥാന കോര്‍ കമ്മറ്റിയിലും അച്ചടക്ക സമിതിയിലും ചര്‍ച്ച ചെയ്യാതെയായിരുന്നു വിവി രാജേഷിനെതിരെ നടപടി കൈക്കൊണ്ടത്. ഇതിനെതിരെ മുരളീധരവിഭാഗം കുമ്മനത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരണം നടത്തിയിരുന്നു. 

മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എസ് ആര്‍ കോളേജ് അധികൃതരില്‍നിന്ന് ബിജെപി നേതാക്കള്‍ പണം കൈപറ്റിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണ് രാജേഷിനെതിരെ നടപടി. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു. 5.60 കോടി രൂപയാണ് കോളേജ് അധികൃതരില്‍നിന്ന് നേതാക്കള്‍ വാങ്ങിയതെന്നാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്