കേരളം

മോദി പോകുമ്പോള്‍ പദവിയും പോകും; കുമ്മനം അത് മുന്‍കൂട്ടി കണ്ടെന്ന് എ വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരനെ കളിയാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മോദി ഭരണം അവസാനിച്ചാല്‍ അദ്ദേഹത്തിന്റെ ഗവര്‍ണര്‍ പദവി പോകും. അത് മുന്‍കൂട്ടി മനസിലാക്കാനുള്ള ബുദ്ധിവൈഭവമാണ് അദ്ദേഹം കാണിച്ചതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 

ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. പതിനാറ് സീറ്റുകളില്‍ സിപിഎമ്മും നാല് സീറ്റുകളില്‍ സിപിഐയും മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫിന് വിജയസാധ്യതയേറിയെന്ന് വിജയരാഘവന്‍ പറഞ്ഞു. കാനത്തിന്റെയും കോടിയേരിയുടെയും ജാഥകളില്‍ വന്‍പങ്കാളിത്തമാണുണ്ടായത്. കേരളത്തിലെ ഇടതുമുന്നേറ്റത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയുമായി വോട്ട് കൈമാറ്റം നടത്താനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.  തെരഞ്ഞടുപ്പില്‍ പരാമവധി വിജയം നേടിയെടുക്കാനാവുമെന്ന പ്രത്യാശയാണ് യോഗത്തില്‍ പൊതുവെ കാണാന്‍ കഴിഞ്ഞത്. വിജയത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. 

ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 10 ന് ആരംഭിക്കും.

മാര്‍ച്ച് 10പാലക്കാട്
മാര്‍ച്ച് 11- കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം,ആലപ്പുഴ, ആറ്റിങ്ങല്‍ 
മാര്‍ച്ച് 12- കാസര്‍കോട്, കണ്ണൂര്‍, വടകര,  ചാലക്കുടി, ആലത്തൂര്‍, ഇടുക്കി, കോട്ടയം,  പത്തനംതിട്ട, മാവേലിക്കര, കൊല്ലം
മാര്‍ച്ച് 13 -തിരുവനന്തപുരം
മാര്‍ച്ച് 14- വയനാട്, പൊന്നാനി 

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നില്ലെന്നും എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ആംഗീകാരം നല്‍കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍