കേരളം

ആരാണ് പൊളിക്കാന്‍ അനുമതി നല്‍കിയത്: മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശം, നടപടി

സമകാലിക മലയാളം ഡെസ്ക്

കായംകുളം: കായംകുളത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ അനുമതിയില്ലാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം കണ്ട് രോഷാകുലനായി മന്ത്രി ജി സുധാകരന്‍. നഗരസഭയുടെ ഒരു പരിപാടിക്കെത്തിയ മന്ത്രി അപ്രതീക്ഷിതമായി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് അവിടുത്തെ കാഴ്ച്ച കണ്ട് രോഷാകുലനായത്. 

ഗസ്റ്റ് ഹൗസ് ഭാഗീകമായി പൊളിച്ചു മാറ്റിയിരിക്കുന്നു. സര്‍ക്കാരോ താനോ അറിയാത്ത നിര്‍മ്മാണ പ്രവര്‍ത്തനം കണ്ട് ആരാണ് ഇത് പൊളിക്കാനുള്ള അനുവാദം നല്‍കിയതെന്ന് ചോദിച്ചായിരുന്നു മന്ത്രി ദേഷ്യപ്പെട്ടത്. 

ഒരു വര്‍ഷം മുന്‍പാണ് രണ്ട് കോടി രൂപ മുടക്കി ഗസ്റ്റ് ഹൗസ് നവീകരിച്ചത്. ഇതാണ് ഇപ്പോള്‍ പൊളിച്ചു മാറ്റിയത്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ യാണെന്നും, ഗവണ്‍മെന്റിന്റെ യാതൊരു ഉത്തരവും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ഉടന്‍ വിളിക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

2014ലെ ഫണ്ടിലാണ് നിര്‍മ്മാണം നടക്കുന്നതെന്നും എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ ഒന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് 6 മണിയോടെമന്ത്രി വന്നപ്പോള്‍ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി