കേരളം

പി കരുണാകരനെ സംഘടനയിലേക്ക് ആവശ്യമുണ്ട് ; സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ എംപിമാരില്‍ കാസര്‍കോട് നിന്നുള്ള പി കരുണാകരന്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായിരുന്നു. എന്നാല്‍ കരുണാകരനെ ഒഴിവാക്കിയതിനെ കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു. 

കരുണാകരന്‍ മൂന്ന് തവണ എംപിയായിരുന്നിട്ടുണ്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല കരുണാകരനെ പാര്‍ട്ടി സംഘടനാ സംവിധാനത്തിലേക്ക് ആവശ്യമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

എങ്കില്‍ മൂന്നു തവണ എംപിയായ എ സമ്പത്തിനെ വീണ്ടും മല്‍സരിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. സമ്പത്തിന്റെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്ഥമാണ്. മാത്രമല്ല, സമ്പത്ത് തുടര്‍ച്ചയായല്ല മൂന്നുതവണ എംപിയായതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ