കേരളം

വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായത് മണക്കാട് സ്വദേശി ഉണ്ണികൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വനിതാദിനത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഉണ്ണികൃഷ്ണനെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെയാണ് ടാക്‌സി െ്രെഡവര്‍ അപമാനിച്ചത്. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്തിരുന്നു. വിമാനത്താവളത്തിലെ തിരക്കേറിയ ഭാഗത്ത് വച്ചാണ് സംഭവം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

വെള്ളിയാഴ്ച്ച രാത്രി 11.15ഓടെയാണ് സംഭവം. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സെക്കന്‍ഡ് പൈലറ്റായാണ് യുവതി എത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്‌സിക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു ടാക്‌സി ്രൈഡവര്‍ യുവതിക്ക് അടുത്ത് എത്തി അശ്ലീല പരാമര്‍ശം നടത്തിയത്.

സംഭവമുണ്ടായ അപ്പോള്‍ തന്നെ യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്‌സി ്രൈഡവര്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. പിന്നീട് യുവതി ഇമെയില്‍ മുഖാന്തരം നല്‍കിയ പരാതി വിമാനത്താവള അധികൃതര്‍ വലിയതുറ പൊലീസിന് കൈമാറി. പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. വിമാനത്താവളത്തിലെ പിക്കപ്പ് പോയന്റില്‍ വച്ചാണ് മോശമനുഭവമുണ്ടായതെന്നാണ് യുവതിയുടെ മൊഴി.

വലിയതുറ പൊലീസ് വിമാനത്താവളത്തിലെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ടാക്‌സി ഡ്രൈവറെ കണ്ടാല്‍ അറിയാമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എയര്‍ഇന്ത്യയുടെ പൈലറ്റാണ് പരാതിക്കാരിയായ യുവതി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി