കേരളം

വനിതാദിനത്തില്‍ തിരുവനന്തപുരത്ത് ടാക്‌സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വനിതാദിനത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെയാണ് ടാക്‌സി ഡ്രൈവര്‍ അപമാനിച്ചത്. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്തു.  വിമാനത്താവളത്തിലെ തിരക്കേറിയ ഭാഗത്ത് വച്ചാണ് സംഭവം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. 

വെള്ളിയാഴ്ച്ച രാത്രി 11.15ഓടെയാണ് സംഭവം. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സെക്കന്‍ഡ് പൈലറ്റായാണ് യുവതി എത്തിയത്. വിമാനം  ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്‌സിക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു ടാക്‌സി െ്രെഡവര്‍ യുവതിക്ക് അടുത്ത് എത്തി അശ്ലീല പരാമര്‍ശം നടത്തിയത്. 

സംഭവമുണ്ടായ അപ്പോള്‍ തന്നെ യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്‌സി െ്രെഡവര്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. പിന്നീട് യുവതി ഇമെയില്‍ മുഖാന്തരം നല്‍കിയ പരാതി വിമാനത്താവള അധികൃതര്‍ വലിയതുറ പൊലീസിന്  കൈമാറി. പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. വിമാനത്താവളത്തിലെ പിക്കപ്പ് പോയന്റില്‍ വച്ചാണ്  മോശമനുഭവമുണ്ടായതെന്നാണ് യുവതിയുടെ മൊഴി. 

വലിയതുറ പൊലീസ് വിമാനത്താവളത്തിലെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ടാക്‌സി െ്രെഡവറെ കണ്ടാല്‍ അറിയാം എന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എയര്‍ഇന്ത്യയുടെ പൈലറ്റാണ് പരാതിക്കാരിയായ യുവതി. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് വിമാനത്താവള അധികൃതരും എയര്‍ഇന്ത്യയും അറിയിച്ചു. വിമാനത്താവളത്തിലെ ടാക്‌സി െ്രെഡവര്‍മാരില്‍ ആരെങ്കിലുമാണോ അതോ പുറത്തു നിന്നും ഓട്ടം വന്ന ആളാണോ അശ്ലീലപരാമര്‍ശം നടത്തിയത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ