കേരളം

കെസി വേണുഗോപാല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായേക്കും;  മുല്ലപ്പള്ളി നിലപാട് മാറ്റിയത് നേതാക്കളുടെ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ്ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെന്നും വിലയിരുത്തലുകള്‍ ഉണ്ട്. വയനാട് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായതിനാല്‍ കെസി വേണുഗോപാല്‍ അവിടെ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെയും അഭിപ്രായം.

ആലപ്പുഴയിലെതു പോലെ ശക്തനായ എതിരാളിയല്ലെന്നതും വയനാട്ടില്‍ മത്സരിക്കാന്‍ കെസി വേണുഗോപാലിനെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായതിനാല്‍ വയനാട് മണ്ഡലത്തില്‍ എത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ഭാരിച്ച ചുമതലുയുള്ളതിനാല്‍ ഡല്‍ഹിയിലിരുന്ന്് ആലപ്പുഴക്കാരെ വഞ്ചിക്കാനില്ലെന്ന പ്രസ്താവന വിനയാകുമോയെന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നു. 

കെസി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ ഡല്‍ഹിയിലിരുന്ന് വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കാനാകുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡലം മാറി മത്സരിച്ചപ്പോള്‍ രണ്ട് സീറ്റ് നഷ്ടമായിരുന്നു. അത്തരത്തില്‍ ആവര്‍ത്തിക്കുമോയെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മറ്റൊരിടത്തും മത്സരിക്കാനില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി