കേരളം

തീം സോങ്ങുമായി ചിത്ര; ഇ ശ്രീധരനും ചിത്രയും  തെരഞ്ഞെടുപ്പ് ഐക്കണ്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിങ് ഉയര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ പ്രചാരണത്തിനായി ചെലവഴിക്കുക രണ്ടരക്കോടി രൂപ. തെരഞ്ഞെടുപ്പിന്റെ ഐക്കണായി മെട്രോമാന്‍ ഇ ശ്രീധരനെയും ഗായിക കെ എസ് ചിത്രയെയും തീരുമാനിച്ചു. ഇവരെ ഉപയോഗിച്ച് പത്ര, ദൃശ്യമാധ്യമങ്ങളിലും തിയേറ്ററുകളിലും പ്രചാരണപരിപാടികള്‍ തുടര്‍ച്ചയായി നടത്തും.

14 ജില്ലകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. ഒരു ജില്ലയ്ക്ക് 10 ലക്ഷം വീതം നല്‍കും. സംസ്ഥാനതല പരിപാടികള്‍ക്ക് 1.10 കോടി രൂപയും വകയിരുത്തി. കെഎസ് ചിത്ര പാടിയ തെരഞ്ഞെടുപ്പ് തീം സോങ്ങും വരുംദിവസങ്ങളില്‍ കേള്‍ക്കാം. പരമാവധി പ്രവാസികളെ വോട്ടുരേഖപ്പെടുത്തിക്കാന്‍ വിമാനത്താവളങ്ങളില്‍ പരസ്യം നല്‍കുന്നതിനൊപ്പം പ്രവാസികളുമായി ഫോണ്‍വഴി ബന്ധപ്പെടുകയും ചെയ്യും. സ്‌കൂളുകളില്‍ പ്രവാസി വോട്ടുകളുടെ രജിസ്ട്രഷനായി പ്രത്യേക ക്യാമ്പുകള്‍ തുടങ്ങും. പുതിയ വോട്ടര്‍മാരെ കണ്ടെത്താനായി ഡെമോക്രസി വാനുകള്‍ പിആര്‍ഡി നിരത്തിലിറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി