കേരളം

പ്രഖ്യാപനം വരും മുന്‍പെ കണ്ണൂരില്‍ വന്‍ സ്വീകരണം;  നന്ദി പറഞ്ഞ് സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ നിന്നെത്തിയതിന് പിന്നാലെ സുധാകരന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ചതായി സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ വന്‍ സ്വീകരണത്തിന് നന്ദിയെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ  പാതയിലാണ്. കേരളത്തിലും വിഭിന്നമല്ല. രണ്ട് ഫാസിസ്റ്റുശക്തികള്‍ക്കെതിരായ പോരാട്ടമാണ് ഈ തെരഞ്ഞടുപ്പ്. ആക്രമരാഷ്ട്രീയത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെയുള്ള സമരപോരാട്ടമാണ് ഈ തെരഞ്ഞടുപ്പിലെ മുഖ്യ അജണ്ടയെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ലയിലും മലപ്പുറത്തും ചിതറിത്തെറിച്ചുവീണ രക്തസാക്ഷിയുടെ ഓര്‍മകള്‍ നെഞ്ചിലേറ്റാണ് ഐക്യമുന്നണി തെരഞ്ഞടുപ്പിനെ നേരിടുന്നത്. 

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം നേടാന്‍ കഴിയും. ഏത് രാഷ്ട്രീയ പ്രതിസന്ധിയെയും മറികടക്കാന്‍ കേരളത്തിലെ യുഡിഎഫ് ശക്തമാണെന്നും ജനകീയ പോരാട്ടത്തിന്റെ സംരക്ഷണത്തിനായി ഒരിക്കല്‍ കൂടി പോരാടുന്നുവെന്നും ഒരിക്കല്‍ കൂടി വിജയം നേടുമെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ