കേരളം

'വടക്കൻ വേസ്റ്റ്', ചെയ്തത് ചാരപണി: തുറന്നടിച്ച് മുരളീധരൻ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന്​ മുൻ കോൺഗ്രസ്​ വക്​താവ്​ ടോം വടക്കൻ ചാരപണി ചെയ്തത് ശരിയായില്ലെന്ന്​ കെ മുരളീധരൻ എംഎൽഎ. ബിജെപിയിലേക്ക് കൂടുതൽ പേർ പോകുമെന്ന ആശങ്കയില്ല. ബിജെപിക്ക് താമസിയാതെ ഇത് മനസിലാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

ടോം വടക്കൻ കേരളീയൻ ആണെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ പാർട്ടിയുടെ ഒരു ഘടകവുമായും ബന്ധമില്ല. ടോം വടക്കൻ ഒരു മണ്ഡലത്തിലോ ബൂത്തിലോ പ്രവർത്തിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ടീമിലും അദ്ദേഹം ഇല്ലെന്ന്​ മുരളീധരൻ പറഞ്ഞു.

പാർട്ടി ഏൽപിച്ച ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല. വടക്കനെ കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. 
ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിലപാട് അംഗീകരിക്കാനാകില്ല.കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ ആ പാർട്ടിയിലെ ആഭ്യന്തര കാര്യമാണ്.അത് മുന്നണിയെ ബാധിക്കരുത് എന്നാണ് കോൺഗ്രസ്​ നിലപാട്​. രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍