കേരളം

ഇടതുപക്ഷത്തിനായി ഇനി പാട്ടെഴുതില്ല; തരൂരിനും പ്രേമചന്ദ്രനും വേണ്ടി എഴുതും; അനിൽ പനച്ചൂരാൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാടെങ്ങും തെരഞ്ഞെടുപ്പിന്റെ തീപ്പാറുന്ന ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികൾ പാട്ടുകളെ ഉപയോ​ഗിക്കുന്ന ട്രെൻഡ് കുറച്ചുകാലങ്ങളായി കണ്ടുവരുന്നതാണ്. മലയാളത്തിന്റെ പ്രിയ ​ഗാന രചയിതാക്കൾ തന്നെ പാർട്ടികൾക്കായി പാട്ടെഴുതുന്നു. 

ചോര വീണ മണ്ണിൽ നിന്നുന്നയർന്നു വന്ന പൂമരം, ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ... എന്ന ​ഗാനത്തിലൂടെ പ്രശസ്തനായ അനിൽ പനച്ചൂരാൻ ഇത്തവണ പക്ഷേ മാറിയാണ് ചിന്തിക്കുന്നത്. ഇത്തവണ ഇടതുപക്ഷത്തിനായി ​ഗാനങ്ങളെഴുതില്ലെന്ന നിലപാടിലാണ് പനച്ചൂരാൻ. 

വ്യക്തിപരമായ ചില കാഴ്ചപ്പാട്കളുടെ ഭാ​ഗമാണ് തീരുമാനം. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനായി പാട്ടെഴുതണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലത്തെ സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന് വേണ്ടി എഴുതും. കൊടിക്കുന്നിൽ സുരേഷുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ കെസി വേണു​ഗോപാൽ മത്സരിച്ചിരുന്നെങ്കിൽ നിശ്ചയമായും പാട്ടെഴുതുമെന്നും പനച്ചൂരാൻ വ്യക്തമാക്കി. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പാട്ടെഴുതിയ സ്ഥാനാർഥികളിൽ ഡീൻ‌ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടതെന്ന് അനിൽ പനച്ചൂരാൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി സുഭാഷ് വാസുവിനായും പാട്ടെഴുതിയിട്ടുണ്ട് പനച്ചൂരാൻ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം

ഓഹരി വിപണിയിലെ ഇടിവ്: ആറ് പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിലെ നഷ്ടം 1.73 ലക്ഷം കോടി, നേട്ടം ഉണ്ടാക്കിയ കമ്പനികള്‍ ഇവ

മോദിക്ക് ബദല്‍, പത്ത് ഗ്യാരന്‍റിയുമായി കെജരിവാള്‍

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്